- Advertisement -

- Advertisement -

സ്‌കൂള്‍ മൈതാനത്ത് കെട്ടിട നിര്‍മാണം പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി

0

വെള്ളമുണ്ട യുപി സ്‌കൂള്‍ മൈതാനത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി .പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ കെട്ടിടം നിര്‍മിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.കളിസ്ഥലം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു.വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനെയാണ് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ കായികപ്രേമികള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ കെട്ടിടം നിര്‍മിക്കുന്നതെന്നും, വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് യുവാക്കളുടെയും, പോലീസ്,എക്സൈസ്, മിലിറ്ററി ഉദ്യോഗാര്‍ഥികളുടെ യും. ഏക പരിശീലന കേന്ദ്രമായ ഈ ഗ്രൗണ്ട് സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി

Leave A Reply

Your email address will not be published.

You cannot copy content of this page