അമ്പലവയലില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ സാമൂഹികവിരുദ്ധരുടെ താവളമാകുന്നുവെന്ന് പരാതി.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിതീര്‍ത്ത കെട്ടിടങ്ങള്‍ ഇപ്പോള്‍ ആള്‍ത്താമസമില്ലാതെ നശിക്കുകയാണ്.ജനലും വാതിലുമെല്ലാം ദ്രവിച്ചുവീണ കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നവീകരിക്കണമെന്നാണ് ആവശ്യം.മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന കെട്ടിടങ്ങളാണിത്.തൊട്ടടുത്ത് പുതിയ കെട്ടിടം പണിതതോടെ താമസക്കാരെല്ലാം അവിടേക്ക് മാറി. പിന്നീട് ഈ പഴയകെട്ടിടങ്ങളില്‍ വല്ലപ്പോഴുമാണ് താമസക്കാരുണ്ടാവുക. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.ചുറ്റിലും കാടുമൂടിയ കെട്ടിടത്തിന്റെ ജനലും വാതിലുമെല്ലാം ദ്രവിച്ചുവീണു.ഏറെ പഴക്കമില്ലാത്ത മറ്റൊരു കെട്ടിടവും തൊട്ടടുത്തുണ്ട്. ഇതും സാമൂഹിക വിരുദ്ധരുടെ താവളമാണ്.യനാടിന്റെ ടൂറിസം ഇടനാഴിയായ അമ്പലവയലിലെ ഈ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഫ്രഷ് അപ്പ് പോലുളള സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയാല്‍ പ്രയോജനപ്പെടും.
- Advertisement -
- Advertisement -