- Advertisement -

- Advertisement -

കളി സ്ഥലത്തിന് കോട്ടംതട്ടാതെ പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കും

0

കുട്ടികളുടെ കളി സ്ഥലത്തിന് പരമാവധി കോട്ടംതട്ടാതെ പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പി.ടി.എയുടെയും സ്‌കൂള്‍ വികസന സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. കെട്ടിട സൗകര്യം ഇല്ലാതെ വീര്‍പ്പുമുട്ടുന്ന വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ ചില ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംയുക്ത യോഗം ചേര്‍ന്നത്.

അതേസമയം സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്ത് അനുമതിയില്ലാതെ അനധികൃതമായി പ്രവേശിച്ച് സംഘം ചേരുകയും യോഗം നടത്തുകയും ചെയ്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് നൗഷാദ് കോയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. വാര്‍ഡംഗം പി രാധ ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍,വികസന സമിതി അംഗങ്ങള്‍
തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page