- Advertisement -

- Advertisement -

താലൂക്കാശുപത്രി ശോചനീയാവസ്ഥ; യൂത്ത് ലീഗ്് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0

 

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.ആവശ്യത്തിന് ഡോക്ടര്‍മാരെയും, നഴ്സുമാരെയും നിയമിക്കുക, കോമ്പൗണ്ടിലെ ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധം ആശുപത്രിക്കുമുന്നില്‍ പൊലിസ് തടയാന്‍ ശ്രമിച്ചെങ്കിലും വലയം ഭേതിച്ച് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു.സമദ് കണ്ണിയന്‍ അധ്യക്ഷനായിരുന്നു.

പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായീല്‍ ഉല്‍ഘാടനം ചെയ്തു. സമദ് കണ്ണിയന്‍ അധ്യക്ഷനായി. സി കെ ഹാരിഫ്, എം എ അസൈനാര്‍, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page