- Advertisement -

- Advertisement -

പെരിക്കലൂര്‍ സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വാഹന സര്‍വ്വീസ്

0

പുല്‍പ്പള്ളി: കേരളപ്പിറവി ദിനത്തില്‍ പുത്തന്‍ ചുവട്‌വെയ്പുമായി പെരിക്കലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌കുളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി പി.ടി.എയുടെ നേതൃത്വത്തില്‍ വാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തി. വാഹനത്തിന്റെ ആദ്യ യാത്ര ക്രൈസ്റ്റ് നഗര്‍ സെന്റ് ജൂഡ്സ് പള്ളി വികാരി ഫാ. സിജോ മരങ്ങാട്ടില്‍ ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് എന്‍.ടി മത്തച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി പാല പുളിയ്ക്കല്‍, മനാഫ് ചോലയില്‍, ഷിബു പുളിമുട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page