- Advertisement -

- Advertisement -

ഐഎസ് തീവ്രവാദ കേസ് വയനാട് സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

0

ഐഎസ് തീവ്രവാദ കേസില്‍ വയനാട് സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫറിനെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ചത്.2018 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.കാസര്‍കോട് സ്വദേശികള്‍ക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയില്‍ ചേരുന്നതിന് വേണ്ടി നാഷിദുള്‍ അഫ്ഗാനിസ്ഥാനില്‍ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.നാഷിദുളിനൊപ്പം ഐ എസില്‍ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസില്‍ മാപ്പ് സാക്ഷിയായി.

നിലവില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വര്‍ഷവും 10 മാസവും കഴിഞ്ഞാല്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനാകാമെന്നും എന്‍ ഐ എ കോടതി അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page