ഓട്ടോ,ടാക്സി തൊഴിലാളികളുടെ ന്യായമായ ആവശ്യമാണ് നിരക്ക് വര്‍ധനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് കണ്സെഷന് സംബന്ധിച്ച് വിദ്യാര്‍ത്ഥിളുമായി ചര്‍ച്ച നടത്തും. കണ്സെഷന് നിരക്ക് മിനിമം ചാര്‍ജ് ആറിരട്ടിയായി വര്‍ധിപ്പിക്കുന്നത് പ്രായോഗീകമല്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ ബസ് നിരക്ക് വര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗത മന്ത്രി ആരോപിച്ചു. ബസ് ചാര്‍ജ് വര്‍ധനവിന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളുടെ ശുപാര്‍ശയുണ്ട്. പ്രതിസന്ധിക്ക് കാരണം ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടാണെന്നും വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും പറഞ്ഞ അദ്ദേഹം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് വി ഡി സതീശന് നിര്‍ദേശിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
- Advertisement -
- Advertisement -