ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു. മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. എച്ച്.എസ്.എസ് വിഭാഗത്തില്‍ 215 പോയിന്റും എച്ച്.എസ് വിഭാഗത്തില്‍ 159 പോയിന്റും നേടിയാണ് മീനങ്ങാടി ഒന്നാമതെത്തിയത്. 77 പോയിന്റോടെ സംസ്കൃതോത്സവത്തിലും മീനങ്ങാടി ചാമ്പ്യന്മാരായി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷമായ സമാപന സമ്മേളനമില്ലാതെയാണ് വിജയികള്‍ക്ക് സമ്മാന വിതരണം നടത്തിയത്.
- Advertisement -
- Advertisement -