- Advertisement -

- Advertisement -

വിദ്യകിരണം പദ്ധതി ഉദ്ഘാടനം ചെയ്തു

0

സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കന്ററി സ്‌കൂളിന് സംസ്ഥാന സർകാറിന്റെ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 49 ലാപ്ടോപ്പുകളുട ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു . സ്‌കൂളിലെ 8,9,10,12, VHSE 12 , ക്ലാസ്സുകളിലെ 46 പട്ടിവക വർഗ വിദ്യാർഥികൾക്കും 3 പട്ടിക ജാതി വിദ്യാർത്ഥികൾക്കുമാണ് ലാപ്‌ടോപ്പുകൾ ആദ്യ ഘട്ടത്തിൽ നൽകിയത്.

ചടങ്ങിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സഹദേവൻ , അസിസ്റ്റന്റ് ടി ഡി ഒ മജീദ് എം , പ്രിൻസിപ്പൽ പി. എ അബ്ദുൾനാസർ , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, വി എച്ച്. എസി പ്രിൻസിപ്പൽ ബിജി ജേക്കബ് ,പി ടി എ പ്രസിഡന്റ് അസീസ് മാടാല, ഷാജി വി എൻ , ദിനേശ് കെ , അനിത പി സി , ബഷീർ എം , സുബ്രഹ്‌ മണിയൻ എം , തോമസ് വി വി എന്നിവർ സംസാരിച്ചു .

Leave A Reply

Your email address will not be published.

You cannot copy content of this page