- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ദുരന്ത നിവാരണ അവലോകന യോഗം മാറ്റി

ജില്ലയുടെ ചുമതലയുളള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ജില്ലാ സന്ദര്‍ശനം മാറ്റി വെച്ച സാഹചര്യത്തില്‍ നാളെ രാവിലെ കലക്ടറേറ്റില്‍ ചേരാനിരുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗം മാറ്റി വെച്ചു.

ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനും, അതുവഴി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും മുന്‍ഗണന ലഭിക്കുന്നതിനുമായി ഇ ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. 16 മുതല്‍ 59 വയസ്സ് വരെ ഇന്‍കം ടാക്സ് അടക്കാന്‍ സാധ്യതയില്ലാത്ത, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളാണ് നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തേണ്ടത്. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നവംബര്‍ 20 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതും രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്. ഫോണ്‍: 04936 204344.

കൊമേഴ്സ്യല്‍ അപ്രന്റിസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡിസിഎ, പിജിഡിസിഎ). 19 വയസ്സിനും 26 വയസിനും പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 7 ന് 11 നും 3 നും ഇടയിലാണ് കൂടിക്കാഴ്ച. അപ്രന്റീസ്ഷിപ്പ് കാലാവധി ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 9000 രൂപ. ഫോണ്‍ 04936 203013.

റോഡ് കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും

പൊതുമരാമത്ത് വകുപ്പ് കല്‍പ്പറ്റ നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള റോഡുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരസ്യബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, നിര്‍മാണ സാധന സാമഗ്രികള്‍, കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍, പെട്ടിക്കടകള്‍, മുതലായ എല്ലാ കയ്യേറ്റങ്ങളും ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് ഇവ നീക്കം ചെയ്യുന്നതും ചെലവായ തുക പ്രസ്തുത വ്യക്തികളില്‍ നിന്നും ഈടാക്കുന്നതും നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും ഡിപ്ലോമ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കുന്നതാണ്. അഡ്മിഷന് താല്പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page