- Advertisement -

- Advertisement -

കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ യുവാവിന് പരിക്ക്

0

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്ക്.തോല്‍പ്പെട്ടി വാകേരി ആക്കൊല്ലി സന്തോഷിനാണ് പരിക്കേറ്റത്.കാരമാട് എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം പട്ടാപകല്‍ എട്ടോളം വരുന്ന കാട്ടാനക്കൂട്ടം ഇറങ്ങിയത്.വനപാലകരോടൊപ്പം കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന തിരികെ വന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു.സന്തോഷിന്റെ നടുവിനും, നെഞ്ചത്തും,കാലിനും,കൈക്കുമാണ് പരിക്കേറ്റത്.സന്തോഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page