- Advertisement -

- Advertisement -

പാലെടുക്കില്ലെന്ന് ക്ഷീര സംഘം: സമരത്തിനൊരുങ്ങി കര്‍ഷക സംഘം

0

പാലെടുക്കില്ലെന്ന ക്ഷീര സംഘത്തിന്റെ തീരുമാനം പ്രത്യക്ഷ സമരത്തിനൊരുങ്ങി കര്‍ഷക സംഘം. തോണിച്ചാല്‍ കുഴിക്കണ്ടം റെജി വട്ടപ്പാറയുടെ പാല്‍ എടുക്കാത്ത നല്ലൂര്‍നാട് ക്ഷീര സംഘത്തിന്റെ നിഷേധാത്മക നിലപാടിനെതിരെയാണ് കര്‍ഷക സംഘം സമരം തുടങ്ങാന്‍ തീരുമാനിച്ചത്. സൊസൈറ്റി പാല്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ റെജിയെന്ന ക്ഷീര കര്‍ഷകന്‍ ദുരിതത്തിലായിരുന്നു.

45 ലിറ്ററിലധികം പാല്‍ ഒരോ ദിവസവും തോണിച്ചാലിലെ ക്ഷീര സംഘത്തില്‍ റെജി അളക്കുമായിരുന്നു. കാലിതീറ്റ എടുക്കുന്നതുമായി ബന്ധപ്പെട്ട് റെജി സൊസൈറ്റി അധികൃതരെ ചോദ്യം ചെയ്തപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നെ ഭരണ സമിതി യോഗം ചേര്‍ന്ന് ഇനി റെജിയുടെ പാല്‍ സൊസൈറ്റിയില്‍ അളക്കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് പ്രശ്‌നം കര്‍ഷ സംഘം ഏറ്റെടുക്കുന്നത്. പാല്‍ എടുക്കാത്ത ക്ഷീരസംഘം നടപടിക്കെതിരെ ക്ഷീര വികസന ഓഫീസര്‍ക്കും മറ്റ് ഉയര്‍ന്ന ക്ഷീര വകുപ്പ് മേധാവികള്‍ക്കും പരാതികള്‍ അയച്ചു. തീരുമാനമായില്ലെങ്കില്‍ സമര പരിപാടി ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page