കേരളാ പോലീസ് അസോസിയേഷന്റെ 2021-23 വര്‍ഷത്തെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലയിലെ 31 പ്രതിനിധികള്‍ പങ്കെടുത്തു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ജി. സാബു നിരീക്ഷകനായി നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി എന്‍.ബഷീര്‍, സെക്രട്ടറിയായി പി.ജി. സതീഷ് കുമാര്‍, ട്രഷററായി സി.കെ നൗഫല്‍, വൈസ് പ്രസിഡണ്ടായി എം.ബി ബിഗേഷ്, ജോയിന്റ് സെക്രട്ടറിയായി ഇര്‍ഷാദ് മുബാറക്, എന്നിവരെയും ജില്ലാ നിര്‍വ്വാഹക സമിതിയംഗങ്ങളായി ടി.ജെ സാബു, ബിപിന്‍ സണ്ണി, പി.എ ജംഷീര്‍, എ.ആര്‍ ഷീജ, ജോര്‍ജ് നിറ്റസ്, എം.ഡി ലിന്റോ എന്നിവരെയും ഓഡിറ്റ് കമ്മിറ്റയംഗങ്ങളായി സി. ഹംസ, സി.വി.പ്രജീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
എന്‍. ബഷീര്‍, പി.ജി. സതീഷ് കുമാര്‍, സി.കെ. നൗഫല്‍, ബിപിന്‍ സണ്ണി എന്നിവരെ ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികളായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വി.വി. ലതീഷ് കുമാര്‍ വരണാധികാരിയായിരുന്നു.
- Advertisement -
- Advertisement -