ഉദയക്കരയില് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പ്രദേശത്ത് ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ആനക്കുട്ടം വൈദ്യുത ഫെന്‍സിംഗിലേക്ക് മരങ്ങള്‍ തള്ളിയിട്ടാണ് കൃഷിയിടത്തിലേക്കിറങ്ങിയത്. ചേകാടി വനാതിര്‍ത്തിയോട് ചേര്‍ന്ന് ഗേറ്റ് കടന്ന് ആനകള്‍ കൃഷിയിടത്തിലേക്കു പ്രവേശിക്കുന്നത് പതിവാണ്.രുക്ഷമായ കാട്ടാന ശല്യം തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം..ഗ്രാമീണ പാതകളില്‍ സ്ട്രീറ്റ് ലൈറ്റ്് പ്രകാശിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകുന്നതിന് കാരണമായി പ്രദേശവാസികള്‍ പറയുന്നു.സര്‍ക്കാരിന്റെ നിലാവ് പദ്ധതി പ്രകാരം വനാതിര്‍ത്തികളില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല .
- Advertisement -
- Advertisement -