ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷിക ദിനം രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിച്ച ഒക്ടോബര്‍ 31 ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞക്ക് ശേഷം ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈകള്‍ പിറകില്‍ കെട്ടി നിന്ന എന്‍.ജി.ഒ. യൂണിയന് നേതാവിന് എതിരെ ഡി.വൈ.എസ്.പി.യുടെ പരാതി, ജില്ലാ പോലീസ് ഓഫീസിലെ മാനേജര്‍ പി. ദാമോദരന്‍ എതിരെ ഡി,സി,ആര്.ബി., ഡി.വൈ.എസ്.പി. എം.ആര്. മധുബാബുവാണ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ദേശീയ ഗാനം ആലപിച്ച് കഴിഞ്ഞപ്പോള്‍ കൈകള്‍ പിറകില്‍ കെട്ടി നിന്നത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഇപകാരം നില്‍ക്കാനേ പറ്റൂ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ജില്ലാ പോലീസ് ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ഉള്ളത്.
- Advertisement -
- Advertisement -