പട്ടയഭൂമിയിലെ കെട്ടിട നിര്‍മ്മാണ നിരോധനം;സുല്‍ത്താന്‍ ബത്തേരി നഗരസഭയും,നെന്മേനി പഞ്ചായത്തും റവന്യുമന്ത്രിക്ക്നിവേദനം നല്കി.പ്രതിസന്ധിമറികടക്കാന്സര്ക്കാര്നോട്ടിഫിക്കേഷനോ,നിയമഭേദഗതിയോകൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള നിവേദനമാണ് നല്‍കിയത്.കേരള ഭൂപതിവ് ചട്ടപ്രകാരം നല്കിയ പട്ടയ ഭൂമികളിലെ കെട്ടിട നിര്‍മ്മാണ നിരോധനങ്ങള്‍ നീക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബത്തേരി നഗരസഭയും നെന്മേനി പഞ്ചായത്തും റവന്യുമന്ത്രി കെ രാജന് നിവേദനം നല്‍കിയത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയാണ് നിവേദനം മന്ത്രിക്ക് നേരിട്ട് കൈമാറിയത്. എല്‍എ പട്ടയങ്ങളുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കോടതി വിധി കേരളത്തിന്റെ ഭൂവ്യവസ്ഥ കൃത്യമായി തിരിച്ചറിയാത്തതാണന്നും അത് നാടിന് ഗുണകരമല്ലന്നും നിവേദനത്തില്‍ പറയുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനോ നിയമ ഭേദഗതിയോ കൊണ്ടുവരണമെന്നുമാണ് നിവേദനത്തില്‍ പറയുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്മേനി പഞ്ചായത്ത് എന്നിവിടങ്ങളില്‍ നാനൂറോളം നിര്‍മ്മാണ അപേക്ഷകളാണ് നിലവിലെ ഉത്തരവ് പ്രകാരം തടസ്സപ്പെട്ടുകിടക്കുന്നത്.
- Advertisement -
- Advertisement -