- Advertisement -

- Advertisement -

അഴിമതി ഭരണം അവസാനിപ്പിക്കുക: യൂത്ത് ലീഗ്

0

ബത്തേരി നഗരസഭയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാതെ കേടുപാടുകളൊന്നുമില്ലാത്ത സ്വതന്ത്ര മൈതാനി പൊളിച്ചുമാറ്റിയ നടപടിക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. മുനിസിപ്പല്‍ ഭരണസമിതിയുടെ അഴിമതി ഭരണം അവസാനിപ്പിക്കുക, സ്വതന്ത്ര മൈതാനിയുടെ പണികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്. നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഭരണസമിതി മുന്നോട്ട് പോവുകയാണെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. യോഗം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഇബ്രാഹിം മൈതാനിക്കുന്ന് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page