പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിന് ആനുപാതികമായി ഓട്ടോ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടേഴ്സ് വര്‍ക്കേഴ്സ് യൂണിയന് ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധ മാര്‍ച്ച് സിഐടിയു സംസ്ഥാന കമ്മറ്റി അംഗം പി ആര് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ജിനേഷ് പൗലോസ് അധ്യക്ഷനായി. പി എസ് സാബു, അനീഷ് ബി നായര്‍, കെ കെ ജോണി, സുലേഖ, സുമതി, ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച മാര്‍ച്ചില്‍ നിരവധി ഓട്ടോ ടാക്സി തൊഴിലാളികളാണ് പങ്കെടുത്തു.
- Advertisement -
- Advertisement -