- Advertisement -

- Advertisement -

കൊടി മരവും ഫ്‌ളക്‌സ് ബോര്‍ഡും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

0

കൊടി മരവും ഫ്‌ളക്‌സ് ബോര്‍ഡും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി എടവക ബ്രാഞ്ച് കമ്മിറ്റി എള്ളുമന്ദത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡും നവംമ്പര്‍ 3ന് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിവൈ എഫ് ഐ സ്ഥാപിച്ച കൊടിമരവുമാണ് നശിപ്പിച്ചത്.ഫ്‌ളക്‌സ് ബോര്‍ഡ് കീറി റോഡിലാണ് ഇട്ടിരിക്കുന്നത്. കൊടിമരം പൂര്‍ണ്ണമായി മുറിച്ച് മാറ്റി കൊണ്ട് പോയ നിലയിലുമാണ്. പ്രദേശെത്ത സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി വിപിന്‍ പൗലോസ് ആവശ്യപ്പെട്ടു. മാനന്തവാടി പോലീസില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page