- Advertisement -

- Advertisement -

പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം ഡോക്ടര്‍ക്കെതിരെ പരാതിയുമായി പിതാവ്

0

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം വയനാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍കെതിരെ പരാതിയുമായി യുവതിയുടെ പിതാവ്.തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരയില്‍ വിജയനാണ് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.നവംബര്‍ നാലിനാണ് വിജയന്റെ മകള്‍ 24 കാരിയായ അനിഷ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് തന്റെ മകള്‍ മരിക്കാനിടയായതെന്നും കുറ്റക്കാര്‍കെതിരെ നടപടി സ്വീകരിക്കണമെന്നും പിതാവ് വിജയന്‍.

ഒക്ടോബര്‍ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അനിഷയെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. ഒപ്പറേഷനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് അനിഷയ്ക്ക് ബ്ലീഡിങ്ങ് ഉണ്ടാവുകയും ഗുരതരാവസ്ഥയില്‍ ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.ഇരുപത് മണിക്കൂറിന് ശേഷം അനിഷയ്ക്ക് അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുകളെ അറിയിക്കുകയും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page