കുറിച്യാട് റെയിഞ്ചിലെ പണയമ്പത്തുനിന്ന് വനംവകുപ്പിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പണയമ്പം സ്വദേശി ജിജോ ജോര്‍ജ്(32)ല്‍ നിന്നും മാനിറച്ചി കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച കാറും വനംവകുപ്പ് പിടികൂടി. സംഭവത്തില്‍ പണയമ്പം കോളനിയിലെ സത്യന്(31), കണ്ണന് എന്ന സുധീഷ്(29) എന്നിവരും പിടിയിലായി. കഴിഞ്ഞദിവസം രാത്രയിലാണ് സംഭവം.ബത്തേരി റെയിഞ്ച് ഓഫീസര്‍ എസ് രജ്ഞിത്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് ഗ്രേഡ് ഫോറസ്്റ്റര് എസ് സത്യനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് മൂവരെയും മാനിറച്ചിയുമായി പിടികൂടിയത്. വേട്ടനായക്കളെ ഉപയോഗിച്ച് മാനിനെ വേട്ടയാടി ഇറച്ചിയാക്കി വില്‍പ്പന നടത്തുകയാണ് പിടിയിലാവരുടെ ഉദ്ദേശ്യമെന്നാണ് വനംവകുപ്പ് പറയുന്നത്. മാനിന്റെ തലയടക്കം നാല് കിലോയോളം ഇറച്ചിയാണ് പരിശോധനയില്‍ കണ്ടെടുത്തത്.
- Advertisement -
- Advertisement -