- Advertisement -

- Advertisement -

സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു.

0

സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസായ കല്‍പ്പറ്റ എ.കെ.ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.ഗഗാറിനും സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.റഫീഖ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പി.വി. സഹദേവന്‍, എ.എന്‍ .പ്രഭാകരന്‍,വി.വി.ബേബി,പി.കെ.സുരേഷ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ഉഷാകുമാരി,എം.സെയ്ദ്,ടി.ബി.സുരേഷ്,പി.കൃഷ്ണപ്രസാദ്,വൈത്തിരി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി. രാമചന്ദ്രന്‍,ജോബിസണ്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സി.എച്ച് മമ്മി സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ എം.വി. വിജേഷ് നന്ദിയും പറഞ്ഞു.കാസര്‍ഗോഡ് സ്വദേശി ആദര്‍ശ് കൊട്ടാരത്തില്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page