- Advertisement -

- Advertisement -

കനത്തമഴയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ആശങ്കയില്‍ ഗോത്രകുടുംബങ്ങള്‍

0

സുല്‍ത്താന്‍ ബത്തേരി – പാട്ടവയല്‍ റോഡില്‍ എരുതുകല്ല് കോളനിക്ക് സമീപമാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. റോഡിന്റെ ഒരുഭാഗം വനവും മറുഭാഗം കോളനിയുമാണ്.മൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.മഴ പെയ്യുമ്പോള്‍ കോളനിയിലേക്ക് വനത്തില്‍ നിന്നുള്ള വെള്ളത്തോടൊപ്പം കല്ലും മണ്ണും ഒലിച്ചെത്തുന്നത് പതിവാണന്നും ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നതെന്നുമാണ് കോളനിക്കാര്‍ പറയുന്നത്.രാത്രികാലങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ ഉണ്ടാകുമ്പോള്‍ വീടിനുപുറത്തിറങ്ങി നില്‍ക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.ശക്തമായ മഴയില്‍ ഇനിയും റോഡിനോട് ചേര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായാല്‍ അത് തങ്ങളുടെ ജീവനും സ്വത്തിനും വരെ ആപത്താകുമെന്ന ഭിതിയിലാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. കൂടാതെ മണ്ണിടിച്ചില്‍ സംസ്ഥാനപാതയ്ക്കും ഭീഷണിയായിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

You cannot copy content of this page