- Advertisement -

- Advertisement -

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെയും മറ്റന്നാളും

0

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം. സ്റ്റേജ് ഇന മത്സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും. മത്സരത്തിനൊരുങ്ങി കാട്ടികുളം ജി.എച്ച്.എസ് സ്‌കൂള്‍.പ്രളയ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടക സമിതി വാര്‍ത്താസമ്മേള നത്തില്‍ അറിയിച്ചു. നാല് ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തില്‍ 1700 വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ പഞ്ചായത്തിന്റെ ഓഡിറ്റോറിയം, പള്ളി ഓഡിറ്റോറിയം, എസ്.എന്‍.ഡി.പി. ഓഡിറ്റോറിയം സ്‌കൂള്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലെ 8 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ.ബി.സിമില്‍, ഹെഡ്മിസ്ട്രസ് സി.റ്റി. ലൂസി, പി.ടി.എ.പ്രസിഡന്റ് കെ.സിജിത്ത്, പബ്ബിസിറ്റി കണ്‍വീനര്‍ വി.കെ.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page