- Advertisement -

- Advertisement -

ജില്ലയിലെ പ്രധന അറിയിപ്പുകള്‍

0

വനിതാ കമ്മീഷന്‍ അദാലത്ത്

കേരള വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് നവംബര്‍ 17 ന് രാവിലെ 10 മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഇ- ശ്രം പോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത മാനന്തവാടി താലൂക്കിലെ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കുളള കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇ- ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 6 ന് മാനന്തവാടി ഉപകാര്യാലയത്തില്‍ നടക്കും. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍ 04936 204344.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

വയനാട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി – 1 ല്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മുഴുവന്‍ സമയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ പാനല്‍ തയ്യാറാ ക്കുന്നു. താല്‍പര്യമുളളവര്‍ ബയോഡാറ്റ, വയസ്, ജനനതീയതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 10 ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരാമര്‍ശിച്ച യോഗ്യത നേടിയവരും പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ താല്‍പര്യമുളളവരുമായിരിക്കണം. ഫോണ്‍. 04936 202251.

ജില്ലാതല വിധവ സെല്‍ പ്രവര്‍ത്തനം തുടങ്ങി

വിധവകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നതിനുളള വിധവ സെല്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. വിധവ രജിസ്‌ട്രേഷന്‍, നിയമസഹായം, കൗണ്‍സിലിംഗ്, പോലീസ് സഹായം, വനിതാ ശിശു വികസന വകുപ്പ് മുഖേന സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതി വിവരങ്ങള്‍, സ്വയം തൊഴില്‍ സേവനങ്ങളെ കുറിച്ചുളള ബോധ വല്‍ക്കരണം തുടങ്ങിയവ സെല്ലില്‍ നിന്നും ലഭിക്കും. സേവനങ്ങള്‍ക്കായി ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴില്‍, കളക്‌ട്രേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര ഓഫീസില്‍ നേരിട്ടോ ഫോണ്‍, ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 8547400251, ഇ മെയില്‍ : mskwayanad03@gmail.com , വിലാസം- മഹിളാ ശക്തി കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ- 673122.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മലയില്‍പീടിക, പയ്യംമ്പള്ളി, കൂടല്‍ക്കടവ്, പാല്‍വെളിച്ചം ഭാഗങ്ങളില്‍ ഇന്ന് ( ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

നിയമനം
വയനാട് ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് -2 , ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് -2 ന് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനിയറിംഗ്, ഡിപ്ലോമയും (തൊഴില്‍ പരിചയം അഭികാമ്യം) , ട്രേഡ്‌സ്മാന് എഞ്ചിനിയറിംഗ്, ഡിപ്ലോമ, ഐടിഐ മാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് കോളേജില്‍ ഹാജരാകണം.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍ എം.എസ്.എം ഗവ. കോളേജില്‍ ഇന്‍വേര്‍ട്ടര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ലഭ്യമാക്കേണ്ടതാണ്. ടെണ്ടറുകള്‍ ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 12ന് തുറക്കും. ഫോണ്‍: 04936 204569.

Leave A Reply

Your email address will not be published.

You cannot copy content of this page