- Advertisement -

- Advertisement -

കഴുത്തറുത്ത് ഇന്ധന വില; സ്വകാര്യ ബസ്സുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

0

കല്‍പ്പറ്റ: സ്വകാര്യ ബസ്സുകള്‍ സംസ്ഥാന വ്യാപകമായി നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലത്തെ സ്റ്റേജ് ക്യാരേജ് ബസ്സുകളുടെ റോഡ് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യബസ് സംയുകത് സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.

ഡീസലിന്റെ അമിതമായ വിലക്കയറ്റത്തെ തുടര്‍ന്ന് തകര്‍ന്ന സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 9മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍്ധിപ്പിക്കുക, കൊവിഡ് കാലത്തെ സ്റ്റേജ് ക്യാരേജ് ബസ്സുകളുടെ റോഡ് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സമരത്തിന് മുന്നോടിയായി നവംബര്‍ ആറിന് കലക്ട്രേറ്റിന് മുന്നില്‍ സമരസമിതിയുടെന നേതൃത്്വത്തില്‍ ധര്‍ണ്ണ സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡീസലിന് ലിറ്ററിന് 66 രൂപഉണ്ടായിരുന്നപ്പോഴുള്ള 8മിനിമം ചാര്‍്ജ്ജാണ് ഡീസലിന് 105 രൂപയില്‍ എത്തിനില്‍ക്കുമ്പോഴും ലഭിക്കുന്നത്. കൂടാതെ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍്ക്കാര്‍ തയ്യാറാകുന്നില്ലന്നുമാണ് ഉടമകള്‍ ആരോപിക്കുന്നത്. ഇത്കാരണം സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തെത്തുന്നതെന്നും ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page