- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, ചെറുകാട്ടൂര്‍, പാക്കിസ്ഥാന്‍ കവല, താന്നിക്കല്‍, കൊയിലേരി വലിയ പാലം, ചോള വയല്‍, ഒരളേരിക്കുന്ന്, നടവയല്‍ കോളനി എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കൂടിക്കാഴ്ച

മാനന്തവാടി ഉപജില്ലയിലെ ചേകാടി ഗവ.എല്‍.പി സ്‌കൂളില്‍ നിലവിലുള്ള രണ്ട് എല്‍. പി.എസ്.റ്റി ഒഴിവുകളിലേക്ക് നവംബര്‍ 3 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

അധ്യാപക നിയമനം

ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുകളുള്ള കണക്ക്, ഇംഗ്ലീഷ്, ഫിസിക്‌സ് , കോമേഴ്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നവംബര്‍ 2 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാക്കുക

ക്ഷേമനിധി അംഗങ്ങള്‍ ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ.എസ്.ഐ.ഇ.പി.എഫ് പരിധിയില്‍ വരാത്തതും ആദായ നികുതി അടക്കുന്നതുമല്ലാത്ത 59 വയസ്സു വരെയുള്ള അംഗങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ ഹാജരായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡാറ്റാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 12 അക്ക ഐഡി കാര്‍ഡ് ലഭിക്കും.രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തൊഴിലാളികള്‍ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ ഭാഗമായും കോവിഡ് മഹാമാരി , പ്രകൃതി ദുരന്തം എന്നിങ്ങനെ പലവിധ ദുരിതാശ്വാസ സേവന പദ്ധതികകളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഈ കാര്‍ഡ് വഴിയായിരിക്കും തൊഴിലാളികള്‍ക്ക് ലഭിക്കുക. ഫോണ്‍ 04936 206878

 

ന്യൂട്രീഷനിസ്റ്റ്‌ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ എൻ. പി . സി (ന്യൂട്രീഷൻ ആന്റ് പേരന്റിംഗ് ക്ലിനിക് ) ഐ സി.ഡി.എസ് ഓഫീസുകളിലേക്ക്
ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ് സി ന്യൂട്രീഷൻ, ഫുഡ് സയൻസ്,ഫുഡ് ന്യൂട്രീഷൻ ക്ലിനിക്, ന്യൂട്രീഷൻ. ഹോസ്പിറ്റൽ എക്സ്പീരിയൻസ്, ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷണൽ അസസ്മെന്റ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്,പ്രെഗ്‌നന്‍സി കൗണ്‍സിലിംഗ് , ലാക്ടേഷന്‍ കൗണ്‍സിലിംഗ് ,തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ ആറ്  മാസത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ് ഒക്ടോബര്‍ 31 ന് 45 വയസ് കവിയാന്‍ പാടില്ല.അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബർ 12  ന് 5 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ്  സെല്‍ വയനാട്, കല്‍പ്പറ്റ-673122 ,എന്ന വിലാസത്തില്‍ ലഭ്യമാക്കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും https://drive.google.com/file/d/1kXCANqp4VnVbq2osbdkqEITtnLjapJT_/view?usp=sharing എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page