- Advertisement -

- Advertisement -

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0

ഗോത്രവിഭാഗങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യഭദ്രത നിയമബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മിനിസിവില്‍ സ്റ്റേഷനില്‍ ബോധവല്‍ക്കരണ ക്ലാസ് താലൂക്ക് സപ്ലൈഓഫീസര്‍ പി.വി വിനോദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ സി.എ മജീദ് അധ്യക്ഷനായി. ഭക്ഷ്യകമ്മീഷന്‍ അംഗം വിജയലക്ഷ്മി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ബിനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭക്ഷ്യകമ്മീഷന്‍ മുന്‍അംഗം അഡ്വ. രാജേന്ദ്രന്‍ ക്ലാസ്സെടുത്തു. നെന്മേനി പഞ്ചായത്ത്,സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നിവിടങ്ങളിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page