- Advertisement -

- Advertisement -

ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ കനക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ 3 ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ മറ്റന്നാള്‍ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎംഡി ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തോട് അടുക്കുന്നതാണ് ജാഗ്രത നിര്‍ദ്ദേശത്തിന് കാരണം. നിലവില്‍ ശ്രീലങ്കയും തമിഴ്‌നാട് തീരത്തിനും സമീപത്താണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്

ഇത് കന്യാകുമാരി തീരത്തിന് സമീപത്ത് കൂടി അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. മധ്യ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിലും കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page