- Advertisement -

- Advertisement -

വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതി-വയനാട് ജില്ലാ സംഗമം നടത്തി

0

മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ.എസ്.എം നടത്തി വരുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം പദ്ധതിയുടെ വയനാട് ജില്ലാ സംഗമം കെ.എന്‍.എം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.എം.കെ ദേവര്‍ ഷോല ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വെളിച്ചം പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ കെ.എന്‍.എം അസീസ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാര്‍ തരുവണ, ജില്ലാ സെക്രട്ടറി ഹാഷിര്‍ കുട്ടമംഗലം, സയ്യിദലി സ്വലാഹി, പോക്കര്‍ ഫാറൂഖി, ഡോ. എന്‍.സി അഫ്‌സല്‍, ബാപ്പൂട്ടി പന്തല്ലൂര്‍, സി.കെ.അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600ല്‍ അധികം പ്രതിനിധികളും പഠിതാക്കളും പങ്കെടുത്തു. മീനങ്ങാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അവാര്‍ഡ് വിതരണം ഏഴാ ഘട്ട ലോഞ്ചിങ്ങ് ബാല വെളിച്ചം പ്രകാശനം എന്നിവ നടന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page