കയ്യിലും മുഖത്തും കടിയേറ്റാലാണ് പേ വിഷബാധയ്ക്ക് സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരം സാഹചര്യങ്ങളില്‍ വാക്സിന് പോലും ഫലമുണ്ടാക്കില്ല. കുട്ടികള്‍ക്കും പേവിഷബാധ ഉണ്ടാകാന്‍ എളുപ്പമാണ്. ഏതു മൃഗത്തിന്റെ കടിയേറ്റാലും ഉടന്‍ ചികിത്സ തേടണം. മുഖം, കഴുത്ത്, കൈകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ മൃഗങ്ങളുടെ കടിയേല്‍ക്കുന്നത് സ്ഥിതി ഗുരുതമാക്കും. വാക്സിന് എടുത്താലും പേ വിഷ ബാധ ഏല്ക്കാന് സാധ്യതയുണ്ട്. കുട്ടികള്‍ക്കും മൃഗങ്ങളുടെ കടിയേല്‍ക്കുന്നത് അപകടരമാണ്. ഏതെങ്കിലും മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വേഗത്തില്‍ ആന്റി റാബിസ് വാക്സിന് എടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചികിത്സ ഇല്ലെന്നതാണ് ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി.
- Advertisement -
- Advertisement -