സുഗന്ധഗിരി അംബ പ്രദേശത്ത് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ജനസൗഹ്യദ പരിപാടിയുടെ ഭാഗമായി ജില്ലാ പോലീസിന്റെയും മുട്ടില്‍ വിവേകാനന്ദാ ഹോസ്പിറ്റലിന്റെയും നേത്ൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആര് കറുപ്പസാമി ഐ പി എസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുട്ടില്‍ വിവേകാനന്ദാ ഹോസ്പിറ്റലിലെ ഡോക്ടര്‍ നീതുവിന്റെ നേത്യത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 100 ഓളം പേരെ സൗജന്യമായി പരിശോധിക്കുകയും മരുന്നുവിതരണവും നടന്നു. ചടങ്ങില്‍ കല്‍പ്പറ്റ ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദാസന്, വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -