മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പുഴംകുനി ചേവായില്‍ രജിത്ത് കുമാറിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ടര വയസ്സുകാരി ശിവപാര്‍വണയെയാണ് ഇന്ന് രാവിലെ കാണാതായത്.കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകളാണ് ശിവപാര്‍വണ. രാവിലെ കാണാതായതോടെ തിരച്ചില്‍ നടത്തിയ വീട്ടുകാരും നാട്ടുകാരും പുഴക്ക് സമീപത്ത് കുട്ടിയുടെ കാല്‍പ്പാട് കണ്ടെതിനെ തുടര്‍ന്നാണ് പുഴയില്‍ വീണോ എന്ന സംശയം ഉടലെടുത്തത്.തുടര്‍ന്ന് പ്രദേശവാസികളും, കല്‍പ്പറ്റ -ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും പള്‍സ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍ രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ നടത്തി.കാരാപ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനാല്‍ ഒഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഷട്ടര്‍ അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടാണ് പുഴംകുനിയിലുള്ളത്.
- Advertisement -
- Advertisement -