- Advertisement -

- Advertisement -

കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

0

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍.താമരശ്ശേരി സ്വദേശികളായ ഷഹാന്‍ (31), മുഹമ്മദ് റാഷിദ് (26), ബിജില്‍ (28), നിലമ്പൂര്‍ സ്വദേശി ജുനൈദ് (33) എന്നിവരെയാണ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കെ.എല്‍ 56 ഇ 9338 മഹീന്ദ്ര താര്‍ വാഹനത്തില്‍ നിന്നും 510 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ ഭാഗങ്ങളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും വൈത്തിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍.

Leave A Reply

Your email address will not be published.

You cannot copy content of this page