- Advertisement -

- Advertisement -

വയനാട് ജില്ലയില്‍ ഇന്ന് 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5

0

വയനാട് ജില്ലയില്‍ ഇന്ന് (19 .10.21) 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 397 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.5 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122401 ആയി. 119234 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2504 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2323 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയൽ ,മുട്ടിൽ 25 വീതം, മാനന്തവാടി 18, മീനങ്ങാടി 15 , പുൽപ്പള്ളി 13, ബത്തേരി 10, മുള്ളൻ കൊല്ലി , തിരുനെല്ലി 9 വീതം, കൽപ്പറ്റ ,വൈത്തിരി 8 വീതം, കണിയാമ്പറ്റ 7, പൂതാടി 6, നെന്മേനി 5, പനമരം , വെള്ളമുണ്ട , മേപ്പാടി 4 വീതം, നൂൽപ്പുഴ 3, എടവക , മൂപ്പൈനാട് , പൊഴുതന 2 വീതം ,കോട്ടത്തറ, പടിഞ്ഞാറത്തറ , തവിഞ്ഞാൽ, തൊണ്ടർനാട്‌, വെങ്ങപ്പള്ളി ഓരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ ചെന്നൈയിൽ നിന്നും വന്ന നൂൽപ്പുഴ സ്വദേശിനിക്കും രോഗം സ്‌ഥിരീകരിച്ചു.

397 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 42 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 355 പേരുമാണ് രോഗമുക്തരായത്.

690 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19 .10.21) പുതുതായി നിരീക്ഷണത്തി ലായത് 690 പേരാണ്. 1176 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8605 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1928 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 816184 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 814937 എണ്ണത്തിന്റെ ഫലം ലഭിച്ചു. 692536 പേര്‍ നെഗറ്റീവും 122401 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page