പാചകവാതക വിലവര്‍ധനയില്‍ ദുരിതമനുഭവിക്കുന്നതിനിടയില്‍ പച്ചക്കറി വില കൂടി വര്‍ദ്ധിച്ചത് ഇരുട്ടടിയായി. മിക്ക ഇനങ്ങളുടെയും വില ഒരാഴ്ചക്കിടെ ഇരട്ടിയായി. ഇന്ധനവില അനുദിനം വര്‍ധിക്കുന്നതിനാല്‍ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള വാഹന വാടക വര്‍ധിച്ചതിനാലാണ് വില ഇരട്ടിയായത്.18 രൂപയുണ്ടായിരുന്ന തക്കാളി വില നാല്‍പ്പതു മുതല്‍ അമ്പതുവരെയായി. പയറിന് 42ല്‍ നിന്ന് 60 ലെത്തി. ക്യാപ്സിക്കോ അമ്പതില്‍നിന്ന് നൂറായി. മല്ലിച്ചപ്പിന് 40ല്‍നിന്ന് നൂറിലെത്തി. 40 രൂപയുണ്ടായിരുന്ന മുരിങ്ങക്ക് 80 ആയി. ക്യാരറ്റ് 48ല്‍നിന്ന് 80 ലെത്തി. മറ്റിനങ്ങള്‍ക്കും വിലയില്‍ വലിയ വര്‍ധനവുണ്ട്. പിടിച്ചു. വിലക്കയറ്റം കാരണം വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഇനങ്ങളില്‍ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാര്‍ വില്‍പ്പനക്കെത്തിക്കുന്നത്. പാചകവാതക വിലയോടൊപ്പം പച്ചക്കറി വിലയും ഉയരുന്നത് ജീവിതം ദുസ്സഹമാക്കുകയാണ്. പാചകവാതക വിലയിപ്പോള്‍ 900 കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205 രൂപയാണ്. ഇന്ധന വിലയാണെങ്കില്‍ ഡീസലിനും പെട്രോളിനും നൂറ് കടന്നു
- Advertisement -
- Advertisement -