- Advertisement -

- Advertisement -

ജില്ലയില്‍ 271 പേര്‍ക്ക് കൂടി കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.88

0

വയനാട് ജില്ലയില്‍ ഇന്ന് (17.10.21) 271 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 420 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.88 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122002 ആയി. 118467 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2788 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2553 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 49, മാനന്തവാടി 33, മുട്ടിൽ 28, പനമരം, വെള്ളമുണ്ട 18 വീതം, അമ്പലവയൽ 15, മീനങ്ങാടി ,നെന്മേനി 13 വീതം, ബത്തേരി 11, കൽപ്പറ്റ , കണിയാമ്പറ്റ 10 വീതം, തൊണ്ടർനാട്‌, വൈത്തിരി 9 വീതം, എടവക, കോട്ടത്തറ, നൂൽപ്പുഴ 5 വീതം, മേപ്പാടി 4, മുള്ളൻ കൊല്ലി ,തരിയോട്, തവിഞ്ഞാൽ 3 വീതം, പൊഴുതന 2 , മൂപ്പൈനാട്, പടിഞ്ഞാറത്തറ ,പുൽപ്പള്ളി, തിരുനെല്ലി, വെങ്ങപ്പള്ളി
ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.

420 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 405 പേരുമാണ് രോഗമുക്തരായത്.

728 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.10.21) പുതുതായി നിരീക്ഷണത്തിലായത് 728 പേരാണ്. 890 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9623 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1181 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 812592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 810704 എണ്ണത്തിന്റെ ഫലം ലഭിച്ചു. 688702 പേര്‍ നെഗറ്റീവും 122002 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page