- Advertisement -

- Advertisement -

വി.എം കുട്ടി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

0

മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താന്‍ പാട്ടിനെ ആയുധമാക്കിയ കലാകാരനാണ് വി.എം കുട്ടിയെന്ന് കേരള മാപ്പിള കലാ അക്കാദമി വയനാട് ജില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു.യോഗത്തില്‍ എഴുത്തുകാരന്‍ ഡോ.ബാവ കെ പാലുകുന്ന് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് സലാം നീലിക്കണ്ടി അധ്യക്ഷനായിരുന്നു.എം.അബ്ദുല്ല മാസ്റ്റര്‍, അലവി വടക്കേതില്‍,പി.സി മൊയ്തു കോട്ടത്തറ, യു.സി മുഹമ്മദ് കുട്ടി, ഇ.മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വിലപ്പെട്ടതാണ്.മാപ്പിളപ്പാട്ടുകളെയും, കലാരൂപങ്ങളെയും മുഖ്യധാരയിലെത്തിക്കുകയും, ഏഴുപതിറ്റാണ്ടുകാലം കലാരംഗത്ത് സജീവ സാന്നിധ്യമറിയിക്കുകയും ചെയ്ത വി.എം കുട്ടിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ ഡോ.ബാവ കെ പാലുകുന്ന് പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page