- Advertisement -

- Advertisement -

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു.

0

വെള്ളമുണ്ട മംഗലശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു.യുവാവിനെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മംഗലശ്ശേരി പരക്കുനി വീട്ടില്‍ കണ്ണന്‍ എന്ന അനിലിനെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെ മംഗലശ്ശേരി സ്വദേശി ജോണ്‍സന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്.പ്രതിയെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വെള്ളമുണ്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page