- Advertisement -

- Advertisement -

മൈസൂര്‍-മാനന്തവാടി-കുറ്റ്യാടി-പേരാമ്പ്ര റോഡ് ദേശീയ പാതയാക്കണം

0

മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-പക്രംതളം-കുറ്റ്യാടി-പേരാമ്പ്ര റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാനന്തവാടി മണ്ഡലത്തിലെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന പദ്ധതി നടപ്പിലാക്കണമൊവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. നിലവില്‍ രാത്രികാല നിരോധമില്ലാത്തതും ദൈര്‍ഘ്യം കുറഞ്ഞതുമായ റോഡ് വികസിപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ദേശീയ പാതയായി ഉയര്‍ത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. ഫാ. ബിനു മൈക്കിള്‍ എസ്. ജെ. അദ്ധ്യക്ഷത വഹിച്ചു. ഉഷാ വിജയന്‍,പി.എ. ബാബു, പി.ടി. ബിജു, അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, ജേക്കബ് സെബാസ്റ്റ്യന്‍, വര്‍ഗ്ഗീസ് ജോര്‍ജ്, ശോഭന യോഗി, വി.സി.സലീം സുരേഷ് തലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page