- Advertisement -

- Advertisement -

രാത്രിയാത്ര നിരോധനം; അടിയന്തിര ഇടപെടല്‍വേണം

0

രാത്രി യാത്രാനിരോധനം പ്രശ്നം പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദമായ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പാത തുറക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് ആവശ്യം ശക്തം. നിരോധിത മേഖലയില്‍ ഒരു കിലോ മീറ്റര്‍ ദൂരം വീതമുള്ള അഞ്ചു മേല്‍പ്പാലങ്ങളും ഓരോ കിലോ മീറ്ററിന് ഇടയില്‍ പൈപ്പ് ടണലുകളും റോഡിന് ഇരുവശവും സ്റ്റീല്‍ വേലിയും ജൈവ വേലിയും കനോപ്പി പാലങ്ങളും ഉള്‍പ്പടെയാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടിതിയില്‍ സമര്‍പ്പിച്ചത്. ഇത് നടപ്പാക്കാന്‍ 458 കോടി ചെലവുവരും. പകുതി തുക കേന്ദ്രം വഹിക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട് .ബാക്കിവരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ എടുക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page