സാലറി ചാലഞ്ച് പരാജയപ്പെട്ടതിന്റെ പ്രതികാരമായി ജീവനക്കാരെ സ്ഥലം മാറ്റിയും സസ്പെന്‍ഡ് ചെയ്തും ജീവനക്കാരുടെ ആത്മവീര്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജി എസ് ഉമാശങ്കര്‍ പ്രസ്താവിച്ചു. സംഘടനയുടെ സ്ഥാപക ദിനാഘോഷം വയനാട് സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാലറി ചാലഞ്ച് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്ത് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടത് സര്‍വ്വീസ് സംഘടനകള്‍ ജീവനക്കാരെ ഒറ്റു കൊടുത്ത സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഏക പ്രതീക്ഷയായി എന്‍.ജി.ഒ അസോസിയേഷന് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി മിനി സിവിലില്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സുല്‍ത്താന്‍ ബത്തേരി മിനി സിവിലില്‍ ജില്ലാ സെക്രട്ടറി കെ എ മുജീബ്, മീനങ്ങാടി മുന്‍ ജില്ലാ പ്രസിഡണ്ട് വി.സി സത്യന്, വൈത്തിരി താലൂക്ക് പരിസരത്ത് സംസ്ഥാന കമ്മറ്റിയംഗം ടി.എ വാസുദേവന്‍ എന്നിവര്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി സനല്‍കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എ ഉമ്മര്‍, ആര് രാംപ്രമോദ്, ടി അജിത്ത് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി.ജി. ഷിബു, സി.കെ ജിതേഷ്, കെ.ആര് രതീഷ്കുമാര്‍, വനിതാ ഫോറം ജില്ലാ കണ്‍വീനര്‍ ഗ്ലോറിന്‍ സെക്വീര എന്നിവര്‍ സംസാരിച്ചു. പി.എച്ച് അറഫ്ഖാന്‍, കെ.എ ജോസ്, പി.ജെ. ഷൈജു, കെ. യൂസഫ്, എന്‍.കെ സഫറുള്ള, ലൈജു ചാക്കോ, എന്‍.വി അഗസ്റ്റിന്, കെ. സുബ്രഹ്മണ്യന്, വി.ജെ ജഗദന്‍,കെ ഇ ഷീജ മോള്, ജയിംസ് കുര്യന്, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -