- Advertisement -

- Advertisement -

അറിയാം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍.

0

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.

2000 ജനുവരി 1 മുതല്‍ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് 2021 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 6/21 വരെ രേഖപ്പെടുത്തിയിട്ടുള്ള വര്‍ക്ക്) രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു.  ഈ കാലയാളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. www.eemployment.Kerala.gov.in എന്ന സൈറ്റ് മുഖേന നേരിട്ടും രജിസ്ട്രേഷന്‍ പുതുക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെ 2019 മാര്‍ച്ച് മുതലുളളതും ഇതര വിഭാഗക്കാരുടെ 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ളതുമായ രജിസ്‌ട്രേഷനും ഒക്ടോബര്‍ 31 വരെ സാധാരണഗതിയില്‍ പുതുക്കാവുന്നതാണ്.

ഡോക്ടര്‍ നിയമനം

ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്ക് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍, UDID – swavlambancard. gov.in വെബ് ആപ്ലിക്കേഷന്‍ പരിചയം, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പ്രാവീണ്യം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, ബയോഡാറ്റയും ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04935 240390.

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചീങ്ങോട്, കയ്യാലമുക്ക്, ആലുമൂല, പുഞ്ചക്കുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 16 മൈല്‍, കരിപ്പാലി, പുതുശേരിക്കടവ്, മഞ്ഞൂറ, കോട്ടക്കുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

You cannot copy content of this page