- Advertisement -

- Advertisement -

വയനാട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.40

0

വയനാട് ജില്ലയില്‍ ഇന്ന് (11.10.21) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 539 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.40 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120365 ആയി. 116441 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3321 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2987 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പുല്‍പ്പള്ളി 18, മീനങ്ങാടി, മുള്ളന്‍കൊല്ലി 10 വീതം, പനമരം, വെങ്ങപ്പള്ളി 9 വീതം, അമ്പലവയല്‍ 8, എടവക, മുട്ടില്‍, ബത്തേരി, വെള്ളമുണ്ട, വൈത്തിരി 7 വീതം, കല്‍പ്പറ്റ 6, മാനന്തവാടി 5, നെന്‍മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 3 വീതം, കണിയാമ്പറ്റ, മേപ്പാടി, പൂതാടി 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, പൊഴുതന, തൊണ്ടര്‍നാട് ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

539 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 24 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 515 പേരുമാണ് രോഗമുക്തരായത്.

836 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.10.21) പുതുതായി നിരീക്ഷണത്തിലായത് 836 പേരാണ്. 1603 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12423 പേര്‍. ഇന്ന് പുതുതായി 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 765 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 801817 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 801328 എണ്ണത്തിന്റെ ഫലം ലഭിച്ചു. 680963 പേര്‍ നെഗറ്റീവും 120365 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page