- Advertisement -

- Advertisement -

യോഗ്യതയുള്ള അധ്യാപകരില്ല പി.പി.ബി.എം.കോഴ്‌സ് മരവിപ്പിച്ചു

0

 

യോഗ്യതയുള്ള അധ്യാപകരില്ല പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പി.പി.ബി.എം.കോഴ്‌സ് ഈ വര്‍ഷമുണ്ടാകില്ല. കോഴ്‌സ് താല്ക്കാലികമായി മരവിപ്പിച്ചു. യോഗ്യതയുള്ള അധ്യാപകരില്ലാത്തതും ഭൗതിക സാഹചര്യങ്ങളുടെ കുറവുമാണ് കോഴ്‌സ് മരവിപ്പിക്കാന്‍ ഇടയായത്.നിലവില്‍ യോഗ്യതയുള്ള അധ്യാപകരുടെ കുറവും ഭൗതിക സാഹചര്യങ്ങളുടെ കുറവുമാണ് പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയിലെ പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് താല്കാലികമായി മരവിപ്പിച്ചത്.പി.പി. ബി.എം.കോഴ്‌സിന് 25 സീറ്റാണ് പൂക്കോട് വെറ്ററനറി സര്‍വകലാശാലയില്‍ ഉള്ളത്.

വെറ്ററിനറി സയന്‍സ് കോഴ്‌സ് കഴിഞ്ഞ ശേഷം പൗള്‍ട്രി സയന്‍സില്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്. അത്തരം അധ്യാപകരുടെ കുറവും ഭൗതിക സാഹചര്യം ഇല്ലാത്തതുമാണ് കോഴ്‌സ് താല്‍കാലികമായി മരവിപ്പിക്കാന്‍ കാരണമായത്. 2021 അധ്യയന വര്‍ഷത്തില്‍ പാലക്കാട് തിരുവാഴും കുന്നിലെ ക്യാമ്പസില്‍ പി.പി.ബി.എം കോഴ്‌സ് നടക്കുന്നുണ്ട്. 50 പേര്‍ക്കാണ് അവിടെ പ്രവേശനം. സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും ഏറെ ജോലി സാധ്യതയുള്ള കോഴ്‌സാണ് അധ്യാപകരും വേണ്ടത്ര സൗകര്യങ്ങളുമില്ലെന്ന കാരണത്താല്‍ പൂക്കോട് സര്‍വകാലാശാലയില്‍ നഷ്ടമാകുന്നത്.എന്നാല്‍ കോഴ്‌സ് നിര്‍ത്തലാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നിലവില്‍ കോഴ്‌സിന് 75 വിദ്യാര്‍ത്ഥികളുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page