കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖല പദയാത്ര സമാപിച്ചു. പ്രളയാനന്തര നവകേരള സൃഷ്ടിയ്ക്ക് സുസ്ഥിര വികസന സമീപനം ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പദയാത്ര സംഘടിപ്പിച്ചത്, അമരക്കൂനിയില്‍ നിന്നാരംഭിച്ച പുല്‍പ്പള്ളി മേഖല പദയാത്ര പാടിച്ചിറയില്‍ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം തോമസ് പാഴൂക്കാല പദയാത്രയെ സ്വീകരിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വ്വാഹകസമിതി അംഗം പ്രൊഫ.കെ.ബാലഗോപാലന് മുഖ്യപ്രഭാഷണം നടത്തി.
- Advertisement -
- Advertisement -