വാളല്‍ നീരൂര്‍ ശിവക്ഷേത്രത്തില്‍ കവര്‍ച്ച.പണം,സ്വര്‍ണ്ണം,വെള്ളി തുടങ്ങിയവയും മോഷണം പോയതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.നീരൂര്‍ ക്ഷേത്രത്തില്‍ ജീവനക്കാര്‍ ഇല്ലാത്ത സമയം രാത്രിയില്‍ പ്രധാന കവാടം മുതല്‍ പൂട്ടുകള്‍ തകര്‍ത്ത് ഭണ്ഡാരങ്ങളിലെ പണവും,ക്ഷേത്രത്തിനകത്ത് കയറി ഭക്തജനങ്ങളില്‍ നിന്നും കാണിക്കയായി ലഭിച്ച ഒന്നര പവനോളം സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്.രണ്ട് വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു.അന്ന് പുറത്തെ കാണിക്കവഞ്ചി മാത്രമാണ് തകര്‍ത്തത്. കമ്പളക്കാട് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ പി .പി യുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്പഷല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീമും സംഭവ സ്ഥലം വിശദമായി പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -