പുല്‍പ്പള്ളി സാമുഹ്യ കാരോഗ്യ കേന്ദ്രത്തില്‍ ഇരുകാലുകളും പ്രമേഹ രോഗത്തെ തുടര്‍ന്ന് മുറിച്ച് മാറ്റി ചികിത്സയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് സഹായ ഹസ്തവുമായി സുമനസുകള്‍ അമ്മിണി അമ്മയ്ക്ക് പുല്‍പ്പള്ളി ഐ.എന്‍.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോ യുണിയന്‍ തൊഴിലാളികളുടെ നേത്യത്വത്തില്‍ വീല്‍ചെയര്‍ നല്കി. ഗ്രാമപഞ്ചായത്തംഗം സണ്ണി തോമസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലത. എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയര്‍ മകള്‍ മിനിയ്ക്ക് കൈമാറി. സോജഷ് സോമന് സതീശന്. വി.പി .റെജി. ടി.കെ ഷിജു സണ്ണി കെ.സി രാജു തുടങ്ങിയവര്‍ നേത്യത്വം നല്കി. ഇതിനു പുറമെ സഹായ ഹസ്തവുമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്, ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വയനാട് സിറ്റി ക്ലബ്, സ്റ്റുഡന്‍സ് പോലീസ്, ലയണ്‍സ് ക്ലബ് സഹൃദയ സ്വാശ്രയ സംഘം സി.പി. വിന്‍സെന്റ്. ജോയിക്കുട്ടി ചെങ്ങനാമഠത്തില്‍ മാത്യു ഉണ്ണിയപ്പള്ളി കരേട്ടെ സ്കൂള്‍ അധ്യപകന് പി.യു സുരേഷ് എന്നിവരും സഹായങ്ങള്‍ നല്കി.
- Advertisement -
- Advertisement -