- Advertisement -

- Advertisement -

5 ലിറ്റര്‍ നാടന്‍ ചാരായവുമായി വാളാട് സ്വദേശി പിടിയില്‍

0

മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബാബു മൃദുലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വാളാട് എടത്തന ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ എടത്തന മാക്കുഴി കവലയില്‍ വെച്ച് 5 ലിറ്റര്‍ നാടന്‍ ചാരായവുമായി വാളാട് എടത്തന പറയന്‍കുഴിയില്‍ വില്‍സന്‍ പി.കെ(46) എന്നയാളെ അറസ്റ്റ് ചെയ്തു.പ്രതിയെയും തൊണ്ടി മുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 1 മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.എക്സെസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബാബു മൃദുല്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോബിഷ് .കെ .യു, വിബിന്‍വില്‍സന്‍ , ഹാഷിം.കെ, ഷിന്റോ സെബാസ്റ്റ്യന്‍, ജെയ്മോന്‍, WCEO ഷൈനി കെ. ഇ , ഡ്രൈവര്‍ അബ്ദുറഹിം എന്നിവര്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page