- Advertisement -

- Advertisement -

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.

0

മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ അറബിക്കടലിലുമായി ചൊവ്വാഴ്ച്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച്ച കോഴിക്കോടും ഓറഞ്ച് അലേര്‍ട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച 6 ജില്ലകളിലും യല്ലോ മുന്നറിയിപ്പും നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. ചൊവ്വാഴ്ച്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് വിലക്ക്. തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page